കരുണാകരനോട് ഒതുങ്ങാന്‍ എഐസിസി
ദില്ലി: കരുണാകരന്‍ ദേശീയതലത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്ന് കേരളത്തിലെ കോണ്‍ഗ്രസ്സംഘടനയുടെ ചുമതലയുള്ള എഐസിസി അംഗം അംബികാ സോണി. സപ്തംബര്‍ 16 തിങ്കളാഴ്ച ഏഷ്യാനെറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അംബികാസോണി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ അച്ചടക്കലംഘനം നടത്തുന്ന പാര്‍ട്ടിനേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ എഐസിസി ആലോചിക്കുന്നതായും അവര്‍ പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികള്‍ പോലും സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ നേരിട്ട് പാര്‍ട്ടി അധ്യക്ഷയെ കണ്ട് അറിയിക്കുകയാണ്. അതേ സമയം കോണ്‍ഗ്രസിനകത്തുള്ളവര്‍ അത് പരസ്യമായി പറയുന്നു. - അംബികാസോണി പറഞ്ഞു.
കേരളത്തില്‍ മന്ത്രിസഭ പുന:സംഘടന ആവശ്യമുള്ളതായി തോന്നുന്നില്ലെന്നും അംബികാസോണി വ്യക്തമാക്കി. കേരളത്തിലെ സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി നല്കിയ വാഗ്ദാനം കേരളത്തിലെ സര്‍ക്കാര്‍ പാലിക്കുന്നുണ്ടോ എന്ന കാര്യം മാനിഫെസ്റോ നടപ്പാക്കല്‍ സമിതി പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications