സത്യനേശനെ സിപിഎം പുറത്താക്കി
തിരുവനന്തപുരം: മുന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. സത്യനേശനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം സംസ്ഥാനസമിതിയോഗം തീരുമാനിച്ചു. അബ്കാരി മണിച്ചനില്‍ നിന്ന് സ്വകാര്യ ആവശ്യത്തിന് പണം വാങ്ങിയെന്ന കുറ്റത്തിനാണ് സത്യനേശനെ പാര്‍ട്ടി പുറത്താക്കിയത്.
സപ്തംബര്‍ 16 തിങ്കളാഴ്ച തിരുവനന്തപുരത്ത് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനം എടുത്തത്. ഗള്‍ഫില്‍ ജയിലിലായ മരുമകനെ മോചിപ്പിക്കാനുള്ള പണമുണ്ടാക്കാന്‍ മണിച്ചനില്‍ നിന്ന് ലക്ഷങ്ങള്‍ സത്യനേശന്‍ കൈപ്പറ്റിയതായി പാര്‍ട്ടി തന്നെ നിയോഗിച്ച അന്വേഷണകമ്മിഷന്‍ കണ്ടെത്തിയിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. വിജയകുമാര്‍, പിരപ്പന്‍കോട് മുരളി എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിഷനാണ് ഇക്കാര്യം അന്വേഷിച്ചത്.
മണിച്ചനില്‍ നിന്ന് പണം വാങ്ങിയ സിപിഎം പാറശാല ഏരിയാ സെക്രട്ടറി ഗൗതമനെ സസ്പെന്റ് ചെയ്യാനും യോഗം തീരുമാനിച്ചു. അതേ സമയം മണിച്ചനില്‍ നിന്ന് പാര്‍ട്ടിക്ക് വേണ്ടി പണം വാങ്ങിയ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയൊന്നും വേണ്ടെന്നും തീരുമാനിച്ചു.












Click it and Unblock the Notifications