ജഡത്തോടൊപ്പം വരുന്നവര്‍ക്കും സൗജന്യ ടിക്കറ്റ്

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മരിച്ച മലയാളിയുടെ ജഡത്തോടൊപ്പം യാത്രചെയ്യുന്നയാള്‍ക്കും ഇനി മുതല്‍ സൗജന്യവിമാനടിക്കറ്റ് നല്കാന്‍ എയറിന്ത്യ തീരുമാനിച്ചു. കേന്ദ്ര വ്യോമയാന സെക്രട്ടറിയും എയറിന്ത്യ ചെയര്‍മാനുമായ കെ. റോയ്പോള്‍ അറിയിച്ചതാണ് ഇക്കാര്യം.

ഗള്‍ഫില്‍ അപകടം മൂലമോ മറ്റേതെങ്കിലും കാരണത്താലോ മരിച്ചയാളുടെ ജഡം സൗജന്യമായി കൊണ്ടുവരാന്‍ നേരത്തെ എയറിന്ത്യ അനുവദിച്ചിട്ടുണ്ട്. മരിച്ചയാളുടെ ബാഗേജുകളും സൗജന്യമായി കൊണ്ടുവരാം. എന്നാല്‍ ജഡത്തോടൊപ്പം യാത്രചെയ്യുന്ന ഒരാള്‍ക്കു കൂടി സൗജന്യ ടിക്കറ്റ് അനുവദിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. - റോയ് പോള്‍ പറഞ്ഞു.

മലയാളികളായ ഗള്‍ഫ് യാത്രക്കാരുമായി എയറിന്ത്യയ്ക്ക് വൈകാരികബന്ധമുണ്ട്. എയറിന്ത്യയുടെ യാത്രക്കാരില്‍ 45 ശതമാനവും ഗള്‍ഫില്‍ നിന്നുള്ള മലയാളികളാണ്. മലയാളികളോടുള്ള ബന്ധം കുറെക്കൂടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മരിച്ചയാളോടൊപ്പം യാത്രചെയ്യുന്നയാള്‍ക്കും എയറിന്ത്യ ഇപ്പോള്‍ സൗജന്യ ടിക്കറ്റ് അനുവദിച്ചിരിക്കുന്നത്. - റോയ് പോള്‍ പറഞ്ഞു.

ഗള്‍ഫില്‍ വളരെ താഴ്ന്ന വരുമാനത്തില്‍ ജോലിചെയ്യുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള ഒരു പദ്ധതി എയറിന്ത്യ പരിഗണിച്ചുവരികയാണ്. സര്‍ക്കാരുമായി ചേര്‍ന്നായിരിക്കും ഈ പദ്ധതി നടപ്പാക്കുക. ഡിസംബര്‍ മൂന്നു മുതല്‍ കൊച്ചിയില്‍ നിന്ന് മുംബൈ വഴി ന്യൂ ജേഴ്സിയിലേക്കും കൊച്ചിയില്‍ നിന്ന് നേരിട്ട് വിയന്നയിലേക്കും കൊച്ചിയില്‍ നിന്ന് ദില്ലി വഴി ഫ്രാങ്ക് ഫര്‍ട്ടിലേക്കും സര്‍വീസ് തുടങ്ങും. തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര വ്യോമയാനമന്ത്രാലയം ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+