മാക്ട: വിമതപക്ഷം പത്രിക നല്‍കി
കൊച്ചി: മാക്ട ഭരണസമിതിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിമതപക്ഷം പത്രിക നല്‍കിയതോടെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള മത്സരം ഉറപ്പായി.
വിമതവിഭാഗത്തിന്വേണ്ടി ശ്രീകുമാരന്‍ തമ്പി ചെയര്‍മാന്‍ സ്ഥാനത്തേക്കും ബാലു കിരിയത്ത് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ബൈജു കൊട്ടാരക്കര ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുമാണ് പത്രിക നല്‍കിയിരിക്കുന്നത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയായ സപ്തംബര്‍ 15 ഞായറാഴ്ചയാണ് ഇവര്‍ പത്രിക നല്‍കിയത്.
ഔദ്യോഗിക പക്ഷവും വിമത പക്ഷവും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പറഞ്ഞുതീര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിമതവിഭാഗം മത്സരത്തിനിറങ്ങിയത്. അഭിപ്രായ സമന്വയത്തിനായി ജോഷിയും മറ്റും വെച്ച നിര്‍ദേശങ്ങള്‍ രണ്‍ജി പണിക്കരും മറ്റും അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മത്സരം ഉറപ്പായത്. സപ്തംബര്‍ 29നാണ് തിരഞ്ഞെടുപ്പ്.
ഔദ്യോഗിക പക്ഷത്തിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി കെ. ജി. ജോര്‍ജാണ്. ജനറല്‍ സെക്രട്ടറിയായി സിബി മലയിലും വൈസ് ചെയര്‍മാനായി ഫാസിലും മത്സരിക്കുന്നു.
വിനയനും ബൈജു കൊട്ടാരക്കരയുമാണ് വിമതപക്ഷത്തിന് നേതൃത്വം നല്‍കുന്നത്. 128 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് വിമതപക്ഷം അവകാശപ്പെടുന്നത്.












Click it and Unblock the Notifications