Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ തടഞ്ഞവര്‍ക്ക് ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം: കണിയാപുരത്തിന് സമീപം ആലുംമൂട്ടില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ വാഹനം ഒരു സംഘം പി ഡി പി പ്രവര്‍ത്തകര്‍ തടഞ്ഞു. അമ്പതോളം വരുന്ന പി ഡി പി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

കോരാണിയിലെ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ കാറിന് നേരെ സപ്തംബര്‍ 16 തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് പിഡിപി പ്രവര്‍ത്തകര്‍ ചാടിയിറങ്ങിയത്. കാറിന് ചുറ്റും കൂടി നിന്ന് മുദ്രാവാക്യം വിളിച്ച പിഡിപി പ്രവര്‍ത്തകരെ അകമ്പടി സേവിച്ചിരുന്ന പൊലീസുകാര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. അമ്പതോളം വരുന്ന പി ഡി പി പ്രവര്‍ത്തകരെ പിടിച്ചുമാറ്റാന്‍ ഏതാനും പേര്‍ മാത്രമുള്ള പൊലീസ് സംഘത്തിന് കഴിഞ്ഞില്ല.

തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘമെത്തി പിഡിപി പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ നിന്ന് രക്ഷപ്പെടാനായി കണിയാപുരം ജുമാമസ്ജിദിലേക്ക് ഓടിക്കയറിയ ചിലരെ പള്ളിയില്‍ കയറി പൊലീസ് മര്‍ദിച്ചു.

ഏഴ് പിഡിപി പ്രവര്‍ത്തരെ പൊലീസ് അറസ്റ് ചെയ്തു. പിഡിപി നേതാക്കളായ വാച്ചറ സലാവുദ്ദീന്‍, വെട്ടുകാട് ഷാജിത് എന്നിവരും അറസ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഒരു പ്രവര്‍ത്തകന്റെ കൈയൊടിഞ്ഞതായി പിഡിപി അറിയിച്ചു.

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എതിര് നിന്നതില്‍ പ്രതിഷേധിച്ചാണ് പിഡിപി മുഖ്യമന്ത്രിയെ തടഞ്ഞത്. ഞായറാഴ്ച ഒരു സംഘം പി ഡി പി പ്രവര്‍ത്തകര്‍ തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരില്‍ വച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+