Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാസ്റിക്കില്ലാത്ത നഗരം സൃഷ്ടിക്കാന്‍

തിരുവനന്തപുരം: പ്ലാസ്റിക്കില്ലാത്ത നഗരം സൃഷ്ടിക്കാനുള്ള ആഹ്വാനത്തോടെ തിരുവനന്തപുരത്തെ ലോക ഓസോണ്‍ ദിനാഘോഷം അര്‍ത്ഥവത്തായി മാറി. ലോക ഓസോണ്‍ ദിനത്തോടനുബന്ധിച്ച് പ്ലാസ്റിക്കിന്റെ പ്രത്യാഘാതത്തെക്കുറിച്ച് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ ഇന്ത്യയുടെ സംസ്ഥാനകേന്ദ്രം സംഘടിപ്പിച്ച തുറന്ന ചര്‍ച്ചയാണ് പ്ലാസ്റിക്കിനെതിരായ യുദ്ധാഹ്വാനമായി മാറിയത്.

പ്ലാസ്റിക്കിന്റെ ഉപയോഗം നിരോധിക്കാനും പ്ലാസ്റിക് ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ തടയാനും തിരുവനന്തപുരം നഗരസഭ ഫലപ്രദമായ നടപടികളെടുക്കുമെന്ന് നഗരസഭ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ജയലക്ഷ്മി പറഞ്ഞു. ഇത് സംബന്ധിച്ച് നിയമനിര്‍മ്മാണം ഉടന്‍ നടത്തണമെന്ന് സിപിഐ നേതാവ് കെ.വി. സുരേന്ദ്രനാഥ് പറഞ്ഞു. മുള, കടലാസ്, തുണി, ചണം, ഇല എന്നിവകൊണ്ട് ബാഗുകളും മറ്റ് പൊതിയാനുള്ള സാമഗ്രികളും എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണെന്നും സുരേന്ദ്രനാഥ് പറഞ്ഞു.

പുന:സംസ്കരിച്ച കടലാസുകള്‍കൊണ്ടുണ്ടാക്കുന്ന ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണെന്ന് ഖാദി ബോര്‍ഡ് സെക്രട്ടറി എം. നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. പ്ലാസ്റിക്കില്ലാത്ത നഗരം സൃഷ്ടിക്കാന്‍ വേണ്ട ബോധവല്ക്കരണം നടത്തുന്നതിന് വേള്‍ഡ് വൈഡ് ഫണ്ട് സഹായിക്കുമെന്ന് വേള്‍ഡ്വൈഡ് ഫണ്ടിന്റെ സംസ്ഥാന ഡയറക്ടര്‍ സുധാ സോണി പറഞ്ഞു. വ്യാപാരി വ്യവസായ സമിതി, റസിഡന്റ്സ് അസോസിയേഷനുകള്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിവിധ ഡിപ്പാര്‍ട്ട്മെന്റ് സ്റോറുകള്‍, ബയോടെക്, മാലിന്യ ശേഖരണഏജന്‍സികള്‍, സംസ്ഥാന സാക്ഷരതാമിഷന്‍ എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു സന്നദ്ധസമിതി രൂപീകരിക്കാനും വേള്‍ഡ് വൈഡ് ഫണ്ട് നഗരസഭയേയും സര്‍ക്കാരിനെയും സഹായിക്കും.

വേള്‍ഡ് വൈഡ് ഫണ്ടിന്റെ സഹായത്തോടെ പ്ലാസ്റിക് നിര്‍മ്മാര്‍ജ്ജനം ഊര്‍ജ്ജിതമാക്കാന്‍ പേട്ടയിലെ നാല് റസിഡന്റ്സ് അസോസിയേഷനുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഈ യജ്ഞത്തില്‍ കൂടുതല്‍ റസിഡന്റ്സ് അസോസിയേഷനുകള്‍ മുന്നോട്ട് വരുമെന്നും സുധാ സോണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+