ഗണപതി വിഗ്രഹം മാറ്റിയതില്‍ പ്രതിഷേധം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് ഗണപതി വിഗ്രഹം മാറ്റിയത് പ്രതിഷേധത്തിന് കാരണമായി. ശിവശേന പ്രവര്‍ത്തകരാണ് കടകള്‍ അടപ്പിച്ച് പ്രതിഷേധിച്ചത്.
സെപ്തംബര്‍ 15 ഞായറാഴ്ച രാത്രിയിലാണം സംഭവം. വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിഷ്ഠിച്ച ഗണപതിവിഗ്രഹമാണ് പൊലീസ് മാറ്റിയത്. ജില്ലാകളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് ഇത് ചെയ്തത്. ഞായറാഴ്ച രാത്രി 10. 30 നാണ് പൊലീസ് വിഗ്രഹം നീക്കം ചെയ്തത്. മുന്‍കൂര്‍ അനുമതികൂടാതെയാണ് ശിവസേനാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ വിഗ്രഹം സ്ഥാപിച്ചത്.
പൊലീസ് മാറ്റിയ വിഗ്രഹം അട്ടക്കുളങ്ങര കവലയിലാണ് പൊലീസ് കൊണ്ടുവച്ചത്. ഇതിനെത്തുടര്‍ന്നാണ് അട്ടക്കുളങ്ങരയില്‍ ശിവസേനാ പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചത്. പൊലീസ് എത്തി സംഘര്‍ഷം അവസാനിപ്പിച്ചു.












Click it and Unblock the Notifications