കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പ്രതാപന് എംഎല്‍എയുടെ പെട്ടികണ്ടെത്തി
കൊച്ചി: ടി.എന്‍. പ്രതാപന് എംഎല്‍എയുടെ മോഷണം പോയ പെട്ടി എറണാകുളം ബ്രോഡ്വേയില് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ മെയിലില്‍ രണ്ടാം ക്ലാസ് എസി കോച്ചില്‍ നിന്നാണ് എംഎല്‍എയുടെ പെട്ടി കഴിഞ്ഞ ദിവസം മോഷണം പോയത്.
അന്ന് ഇതേ വണ്ടിയില്‍ യാത്ര ചെയ്തിരുന്ന കെ. മുഹമ്മദാലി എംഎല്‍എയുടെ പെട്ടിയും മോഷണം പോയിരുന്നു. എന്നാല്‍ മുഹമ്മദാലി എംഎല്‍എയുടെ പെട്ടി ഇതുവരെ കണ്ടെത്താനായില്ല. അതേ സമയം മുഹമ്മദാലി എംഎല്‍എയുടെ പെട്ടിയിലുണ്ടായിരുന്ന മരുന്നുകളും ഡോക്ടറുടെ കുറിപ്പടികളും കണ്ണുപരിശോധനാ റിപ്പോര്‍ട്ടുകളും പ്രതാപന്റെ പെട്ടിയില്‍ കണ്ടെത്തി.
പ്രതാപന്റെ ഒരു വാക്മാനും മുണ്ടും മുഹമ്മദാലിയുടെ 3,000 രൂപയുമാണ് നഷ്ടമായത്. അതേ സമയം പുസ്തകം, ഖദര്‍ ഷര്‍ട്ട്, രണ്ടു എംഎല്‍എമാരുടെയും ലെറ്റര്‍ പാഡുകള്‍, റെയില്‍വേ കൂപ്പണുകള്‍ എന്നിവ പ്രതാപന്റെ പെട്ടിയില്‍ നിന്നും കണ്ടെടുത്തു.
Comments
Story first published: Monday, September 16, 2002, 5:30 [IST]