എസ്എന്‍ഡിപി,എന്‍എസ്എസ് മൂന്നാംമുന്നണിയ്ക്കില്ല
തിരുവനന്തപുരം: ബിജെപിയോടൊപ്പം ചേര്‍ന്ന് മൂന്നാംമുന്നണി രൂപീകരിക്കാന്‍ ഇല്ലെന്ന് എസ്എന്‍ഡിപിയും എന്‍എസ്എസും വ്യക്തമാക്കി. എസ്എന്‍ഡിപിയോടും എന്‍എസ്എസിനും ഒപ്പം ചേര്‍ന്ന് കേരളത്തില്‍ മൂന്നാംമുന്നണി രൂപീകരിക്കാന്‍ ബിജെപി കേരളഘടകത്തോട് ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു ദില്ലിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇരുസമുദായസംഘടനകളുടെ നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചത്.
ബിജെപിയുമായി ചേര്‍ന്നുള്ള മൂന്നാംമുന്നണിയ്ക്ക് കേരളത്തില്‍ സാധ്യതയില്ലെന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇക്കാര്യത്തിനായി ബിജെപിനേതാക്കള്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും ഇനി സമീപിച്ചാല്‍ തന്നെ അനുകൂല നിലപാടെടുക്കില്ല. അതേ സമയം എന്‍എസ്എസും എസ്എന്‍ഡിപിയും കൂടുതല്‍ യോജിച്ച്പ്രവര്‍ത്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രാഷ്ട്രീയപാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എന്‍എസ്എസ് ഒരുക്കമല്ലെന്ന് കോട്ടയത്ത് വാര്‍ത്താക്കുറിപ്പില്‍ എന്‍എസ്എസ് ജനറല്‍സെക്രട്ടറി നാരായണപ്പണിക്കര്‍ വ്യക്തമാക്കി. എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും പെട്ടവര്‍ എന്‍എസ്എസില്‍ ഉണ്ട്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും സമദൂരം പാലിക്കുകയെന്നതാണ് എന്‍എസ്എസിന്റെ പ്രഖ്യാപിതനയമെന്നും പണിക്കര്‍ പറഞ്ഞു.












Click it and Unblock the Notifications