കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബറില്‍ പുതിയ നാല് തീവണ്ടികള്‍

  • By Staff
Google Oneindia Malayalam News

ഒറ്റപ്പാലം: മലബാര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് സഹായകരമാവുന്ന രണ്ടു പുതിയ എക്സ്പ്രസ് തീവണ്ടികള്‍ ഒക്ടോബര്‍ മുതല്‍ ഓടിത്തുടങ്ങും. എറണാകളും-കോഴിക്കോട്, കണ്ണൂര്‍- ബാംഗ്ലൂര്‍ എന്നിവയാണ് ഈ പുതിയ വണ്ടികള്‍.

എറണാകുളം- കോഴിക്കോട് എക്സ്പ്രസ് ദിവസവും രാവിലെ 6.45ന് എറണാകുളത്ത് നിന്നും പുറപ്പെടും. 11.20ന് കോഴിക്കോടെത്തും. കോഴിക്കോട് നിന്നും വൈകീട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.45ന് എറണാകുളത്ത് എത്തും.

ബാംഗ്ലൂര്‍- കണ്ണൂര്‍ പ്രതിവാര എക്സ് പ്രസ് എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 10 മണിക്ക് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെടും. ശനിയാഴ്ച രാവിലെ 11.40ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് ഞായറാഴ്ചകളില്‍ വൈകീട്ട് 5.20ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 8.30ന് ബാംഗ്ലൂരില്‍ തിരിച്ചെത്തും.

എറണാകുളം- തിരുവനന്തപുരം എക്സ്പ്രസ്, പാലക്കാട്- ഈറോഡ് എക്സ്പ്രസ് എന്നിവയാണ് ഒക്ടോബറില്‍ സര്‍വീസ് തുടങ്ങുന്ന മറ്റ് രണ്ട് തീവണ്ടികള്‍. ഈ വണ്ടികളുടെ തീയതി റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X