വല്ലാര്‍പാടം പദ്ധയിയ്ക്ക് നേവി തടസമുന്നയിച്ചു
കൊച്ചി: വല്ലാര്‍പ്പാടം പദ്ധതിയ്ക്ക് വേണ്ടി ഉയര്‍ന്ന ക്രെയിനുകള്‍ ഉപയോഗിക്കുന്നതിന് നേവി തടസമുന്നയിച്ചു.
നാവിക വിമാനത്താവളത്തില്‍ നിന്ന് പോവുകയും വിമാനത്താവളത്തിലേക്ക് വരികയും ചെയ്ത വിമാനങ്ങള്‍ക്ക് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന 100 മീറ്റര്‍ ഉയരമുള്ള പാനമാക്സ് ക്രെയിനുകള്‍ ഭീഷണിയാവുമെന്നാണ് നാവിക അധികൃര്‍ പറയുന്നത്.
നാവിക അധികൃതര്‍ തടസമുന്നയിച്ചതോടെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് പ്രതിരോധ വകുപ്പിനെ സമീപിച്ചു. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ നാവികസേനാ അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ക്രെയിനുകള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചില്ല.
എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യയും വ്യോമയാന ഡയറക്ടര്‍ ജനറലും നിഷ്കര്‍ഷിച്ചിട്ടുള്ള പരിധിയിലേക്ക് ക്രെയിനുകളുടെ ഉയരം കുറച്ചാലേ പദ്ധതിയ്ക്ക് അനുമതി നല്‍കുകയുള്ളൂവെന്നാണ് നാവികസേന അധികൃതരുടെ നിലപാട്.
അതേ സമയം ഉയര്‍ന്ന ക്രെയിനുകള്‍ ഉപയോഗിക്കുന്നത് വിമാനങ്ങള്‍ ഇറങ്ങാനും പോവാനും തടസമുണ്ടാക്കില്ലെന്നാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications