ഐ എന്‍ ടി യു സി പിളര്‍ന്നു
ദില്ലി: കാന്താ സൂദിനെ വിമതവിഭാഗം പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ഐ എന്‍ ടി യു സി ഔദ്യോഗിക വിഭാഗം പ്രസിഡന്റ് സഞ്ജീവ റെഢിയ്ക്ക് സംഘടനയില്‍ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഐ എന്‍ ടി യു സി ദേശീയതലത്തില്‍ പിളര്‍ന്നു.
വിമതവിഭാഗം വിളിച്ചുചേര്‍ത്ത ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് കാന്താ സൂദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
അതേ സമയം കാന്താസൂദിന്റെ നേതൃത്വത്തിനുള്ള ഐ എന്‍ ടി യു സിയ്ക്ക് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവി പറഞ്ഞു. ഐ എന്‍ ടി യു സി നവീകരിക്കാനായി സോണിയാഗാന്ധി നിയോഗിച്ച സമിതിയുടെ യോഗം സപ്തംബര്‍ 24 ന് ചേരുമെന്നും വയലാര്‍ രവി അറിയിച്ചു.
2001 നവംബറില്‍ ചേര്‍ന്ന ദേശീയ സമ്മേളനത്തോട് അനുബന്ധിച്ചാണ് ഐ എന്‍ ടി യു സിയില്‍ ഭിന്നത ഉടലെടുത്തത്. സഞ്ജീവ റെഢിയുടെ പ്രവര്‍ത്തന ശൈലിയെ കുറിച്ച് വിമതവിഭാഗം സോണിയയ്ക്ക് പരാതി നല്‍കിയിരുന്നു.
കേരളഘടകം പ്രസിഡന്റായി കെ. പി. ഹരിദാസിനെ നിയോഗിച്ചതായി വിമതവിഭാഗം അറിയിച്ചു. അതേ സമയം ഐ എന്‍ ടി യു സി പിളര്‍പ്പിനെ കുറിച്ച് അറിയില്ലെന്നും സംസ്ഥാന പ്രസിഡന്റായി നിയോഗിച്ചത് കെ. പി. ഹരിദാസ് പോലും അംഗീകരിക്കില്ലെന്നും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് കെ. സുരേഷ് ബാബു പറഞ്ഞു.












Click it and Unblock the Notifications