സേലത്ത് സ്പോടനം; 16 മരണം
സേലം: സേലം ജില്ലയിലെ ആത്തൂര്‍ പട്ടണത്തിലുണ്ടായ സ്ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
സപ്തംബര്‍ 16 തിങ്കളാഴ്ച രാത്രി പടക്കങ്ങള്‍ വാനില്‍ കയറ്റുമ്പോഴുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നാണ് ദുരന്തം സംഭവിച്ചത്. 14 വീടുകള്‍ക്ക് തീപിടിച്ചു. വാനിലുണ്ടായിരുന്നവരും വീടുകളിലുണ്ടായിരുന്നവരുമാണ് മരിച്ചത്.
പടക്കം കയറ്റുന്ന വാനില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകളുമുണ്ടായിരുന്നു. പടക്കത്തില്‍ വീണ തീപ്പൊരി ഗ്യാസ് സിലിണ്ടറിലേക്കും പടര്‍ന്നെന്നാണ് കരുതുന്നത്. വാനിന്റെ ഡീസല്‍ ടാങ്കും പൊട്ടിത്തെറിച്ചു. പടക്കങ്ങള്‍ വാനിലേക്ക് വലിച്ചെറിയുകയായിരുന്നു. പടക്കങ്ങളുരഞ്ഞാണ് തീപ്പാൈരിയുണ്ടായതെന്ന് സംശയിക്കുന്നു.
മരിച്ചവരില്‍ ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications