കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗപ്പയെ രക്ഷിക്കാന്‍ ശ്രമിക്കും: ഫെര്‍ണാണ്ടസ്

  • By Staff
Google Oneindia Malayalam News

ദില്ലി: വീരപ്പന്‍ തട്ടിക്കൊണ്ടുപോയ നാഗപ്പയെ മോചിപ്പിക്കാന്‍ തന്റെ ബന്ധങ്ങള്‍ ഉപയോഗിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. ഇക്കാര്യത്തിനായി കൂടിക്കാഴ്ച നടത്താനെത്തിയ ജനതാദള്‍(യുണൈറ്റഡ്) നേതാവ് പി.ജി.ആര്‍. സിന്ധ്യയോടാണ് ഫെര്‍ണാണ്ടസ് ഇക്കാര്യം അറിയിച്ചത്.

ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായുള്ള കൂടിക്കാഴ്ചയോടെ നാഗപ്പയെ രക്ഷിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ശുഭാപ്തിവിശ്വാസം കൂടിയെന്ന് സിന്ധ്യ പറഞ്ഞു. രാജ്കുമാറിനെ രക്ഷിക്കുന്ന കാര്യത്തിലും ഫെര്‍ണാണ്ടസിന്റെ ഇടപെടലാണ് സഹായകരമായതെന്നും അദ്ദേഹം പറഞ്ഞു.

സിന്ധ്യയെക്കൂടാതെ മഹാദേവ് പ്രസാദ് എംഎല്‍എ, എല്‍. രേവണ്ണന്‍സിദ്ദയ്യ, എ.പി. ഷണ്‍മുഖസുന്ദരം, കിരണ്‍ പട്ടേല്‍, പ്രീതന്‍ എന്നിവരും ഫെര്‍ണാണ്ടസിനെ കണ്ട സംഘത്തില്‍ പെടുന്നു. ഇതിനിടെ അനൗദ്യോഗിക ദൂതന്മാരായ കല്യാണി, പി. സുകുമാരന്‍ എന്നിവര്‍ ബെല്ലാരി ജെയിലില്‍ കഴിയുന്ന തമിഴ് തീവ്രവാദി കൊളത്തൂര്‍ മണിയെ കണ്ട് ചര്‍ച്ചനടത്തി. നേരത്തെ രാജ്കുമാറിനെ മോചിപ്പിച്ച ദൗത്യസംഘത്തില്‍ ഉണ്ടായിരുന്നവരാണ് കല്യാണിയും സുകുമാരനും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X