ആംവേ ഇന്ത്യയുടെ ഓഫീസ് തുറന്നു
തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ ആംവേ കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള ആംവേ ഇന്ത്യയുടെ ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു.
സംസ്ഥാനത്തെ ആംവേയുടെ മൂന്നാമത്തെ ഓഫീസാണ് തിരുവനന്തപുരത്തേതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വില്യം എസ്. പിങ്കി അറിയിച്ചു. കൊച്ചിയിലും തൃശൂരുമാണ് മറ്റ് ഓഫീസുകള്‍. കോഴിക്കോട്ട് കമ്പനിയ്ക്ക് ഒരു പ്രാദേശിക കേന്ദ്രമുണ്ട്.
ഇന്ത്യയില്‍ പ്രോട്ടീന്‍ പൗഡര്‍ ഉത്പാദിപ്പിക്കാന്‍ കമ്പനിയ്ക്ക് ആലോചനയുണ്ട്. മറ്റ് പോഷകാഹാര ഉത്പന്നങ്ങളും വിപണിയിലെത്തിക്കും.
151 കോടിയാണ് ആംവേ ഇന്ത്യ രാജ്യത്ത് നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ 26 കോടി നേരിട്ടുള്ള വിദേശ നിക്ഷേപമാണ്.
1998ല്‍ ആറ് ഉത്പന്നങ്ങളോടെ തുടങ്ങിയ ആംവേ ഇപ്പോള്‍ 33 ഉത്പന്നങ്ങളാണ് വിപണയിലിറക്കിയിരിക്കുന്നതെന്ന് വില്യം എസ്. പിങ്കി പറഞ്ഞു.












Click it and Unblock the Notifications