Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം മുന്നണി ഉണ്ടാക്കും: വെങ്കയ്യ നായിഡു

ദില്ലി: അടുത്ത നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ മൂന്നാം ചേരിയുണ്ടാക്കുമെന്ന് ബിജെപി ദേശീയഅധ്യക്ഷന്‍ വെങ്കയ്യ നായിഡു വ്യക്തമാക്കി. സപ്തംബര്‍ 17 ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്എന്‍ഡിപി, എന്‍എസ്എസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ ബിജെപിയോടൊപ്പം വരും. മൂന്നാം ചേരിയ്ക്ക് രൂപം നല്കാന്‍ ശ്രമം തുടങ്ങിയിട്ടേയുള്ളൂ. - വെങ്കയ്യ നായിഡു പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ അസംതൃപ്തരാണ്. കോണ്‍ഗ്രസിലെ അഴിമതിയും സിപിഎമ്മിലെ വിഭാഗീതയും ജനങ്ങള്‍ക്ക് മടുത്ത് കഴിഞ്ഞു. ഇപ്പോള്‍ എതിര്‍ക്കുന്നവരെല്ലാം വഴിയേ ബിജെപിയോടൊപ്പം വരും. പക്ഷെ അതിനു അല്പം സമയമെടുക്കുമെന്ന് മാത്രം. കേരളത്തിന്റെ വിശാലതാല്പര്യങ്ങള്‍ കണക്കിലെടുത്ത് സാമുഹികസംഘടനകള്‍ ബിജെപിയോട് സഹകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നായര്‍ ഈഴവ വിഭാഗങ്ങളെ ചേര്‍ത്തുമാത്രമേ ബി ജെ പി യ്ക്ക് കേരളത്തില്‍ ശക്തി കൂട്ടാന്‍ കഴിയൂ എന്ന് പാര്‍ട്ടിയ്ക്ക് അറിയാം. അതിനുള്ള ശ്രമം തുടങ്ങുകയാണ് പുതിയ നീക്കം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ബി ജെ പി കേരള ഘടകം വ്യക്തമാക്കി. എസ് എന്‍ ഡി പി യുമായോ എന്‍ എസ് എസുമായോ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ബി ജെ പി പറഞ്ഞിട്ടില്ല. പക്ഷേ ഈ നീക്കവുമായി ബി ജെ പി മുന്നോട്ട് പോവും. രാമന്‍ പിള്ള വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+