കൊല്ലം മേയര്‍ വിവാഹിതയായി
കൊല്ലം: കൊല്ലം മേയര്‍ കൂടിയ അഡ്വ. സബിതാ ബീഗത്തിന് അഭിഭാഷകന്‍ തന്നെ വരനായെത്തി. തേവള്ളി എം.കെ. ഹൗസില്‍ ഇബ്രാഹിം പിള്ളയുടെ മകന്‍ അഡ്വ. സൗഫിയര്‍ ഇബ്രാഹിം ആണ് വരന്‍.
കൊല്ലം ടൗണ്‍ഹാളില്‍ നടന്ന വിവാഹച്ചടങ്ങില്‍ രാഷ്ട്രീയ സാംസ്കാരികനേതാക്കളും ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ വലിയൊരു ജനാവലി പങ്കെടുത്തു. കൊല്ലം കന്റോണ്‍മെന്റ് സൗത്ത് നിസാം മന്‍സില്‍ എം.വി. മുഹമ്മദ് കുഞ്ഞിന്റെയും മെഹര്‍ബാന്റെയും മകളാണ് മേയര്‍ അഡ്വ. സബിതാ ബീഗം. ചന്ദനനിറമുള്ള സാരിയണിഞ്ഞ് മേയര്‍ വിവാഹവേദിയിലെത്തിയപ്പോള്‍ കൊല്ലം കോര്‍പ്പറേഷന് അതൊരു ചരിത്ര നിമിഷമായി.
വിവാഹത്തിലൂടെ സബിതാ ബീഗം രണ്ട് റെക്കോഡുകളാണ് സ്വന്തമാക്കിയത്. വിവാഹിതയാവുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് സബിത ബീഗം. സംസ്ഥാനത്തുതന്നെ മേയറായിരിക്കെ ഒരാള്‍ വിവാഹിതയാവുന്നത് ഇതാദ്യമായാണ്.












Click it and Unblock the Notifications