റെയ്ഡ്: ഒമ്പത് പേര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: വിജിലന്‍സ് റെയ്ഡില്‍ അനധികൃതമായി വന്‍തുക കൈവശം വെച്ചെന്ന് കണ്ടെത്തിയ വാളയാര്‍ വില്പനനികുതി ചെക്പോസ്റിലെ ഒമ്പത് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.
വില്പന നികുതി ഇന്‍സ്പെക്ടര്‍മാരായ കെ. കൊച്ചനുജന്‍പിള്ള, പി. തീത്തുണ്ണി, എം. അച്ചുതന്‍, വി. ശിവരാമകൃഷ്ണന്‍, യു ഡി ക്ലാര്‍ക്കുമാരായ ബാബു തോമസ്, കെ. ആര്‍. അരവിന്ദാക്ഷന്‍, ആര്‍. അജിത്കുമാര്‍, പ്യൂണ്‍മാരായ ജി. സുനില്‍കുമാര്‍, കെ. ബാലചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.
എറണാകുളം വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ആഗസ്ത് 12, 13 തീയതികളില്‍ നടത്തിയ റെയ്ഡില്‍ ഇവരില്‍ നിന്ന് അനധികൃതമായി കൈവശം വെച്ച അമ്പതിനായിരത്തിലേറെ രൂപ കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications