സില്‍ക് തൃശൂരില്‍ റബര്‍ അണക്കെട്ട് നിര്‍മിയ്ക്കും
കോട്ടയം: പൊതുമേഖലാ സ്ഥാപനമായ സ്റീല്‍ ഇന്റസ്ട്ര്രീസ് ലിമിറ്റഡ് കേരള (സില്‍ക്) തൃശൂരില്‍ റബര്‍ അണക്കെട്ട് നിര്‍മ്മിയ്ക്കുന്നു.
റബര്‍ ഡാം നിര്‍മിയ്ക്കുന്ന ഓസ്ട്രിയന്‍ കമ്പനിയായ ഹൈഡ്രോ കണ്‍സ്ട്രക്ട്സിന്റെ സാങ്കേതിക സഹായത്തോടെയാണ് ഡാം നിര്‍മിയ്ക്കുന്നത്. കേരളത്തിലെ പ്രധാന നദികളില്‍ റബര്‍ ഡാം നിര്‍മിക്കുന്നതിന് ഹൈഡ്രോ കണ്‍സ്ട്രക്സ് സില്‍കിന് സഹായം നല്‍കും.
യൂറോപ്പിലെയും ഏഷ്യയിലെയും മിക്ക രാജ്യങ്ങളിലും അണക്കെട്ട് കഴിഞ്ഞ 30 വര്‍ഷമായി റബര്‍ അണക്കെട്ട് നിര്‍മിച്ചുവരുന്നുണ്ടെന്ന് സില്‍ക് നടത്തിയ പഠനത്തില്‍ പറയുന്നു.
കോണ്‍ക്രീറ്റ് ഡാമുകളേക്കാള്‍ ചെലവ് കുറഞ്ഞതാണ് റബര്‍ ഡാമുകളുടെ നിര്‍മാണം. തൃശൂരിലെ ഡാം നിര്‍മാണം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് സില്‍ക് അധികൃതര്‍ അറിയിച്ചു. ഭാരതപ്പുഴയിലും പെരിയാറിലും കൂടുതല്‍ അണക്കെട്ടുകള്‍ പണിയാനും സില്‍ക്കിന് ഉദ്ദേശമുണ്ട്.












Click it and Unblock the Notifications