നഗരസഭാ മേയര്‍മാരുടെ ശമ്പളം കൂട്ടി
തിരുവനന്തപുരം: നഗരസഭാ മേയര്‍മാരുടെ ശമ്പളം കൂട്ടാന്‍ തീരുമാനിച്ചു. 1995 ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാലപ്രാബ്യത്തോടെയാണ് നഗരസഭാ മേയര്‍മാര്‍, ഡപ്യൂട്ടി മേയര്‍, സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുടെ ശമ്പളം കൂട്ടുന്നത്.
പുതുക്കിയ നിരക്കനുസരിച്ച് നഗരസഭാ മേയറുടെ മാസശമ്പളം 3,000 രൂപയായിരിക്കും. ഡപ്യൂട്ടി മേയര്‍ക്ക് 1,500 രൂപയും സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 1,000 രൂപ വീതവും ലഭിക്കും.
മുനിസിപ്പാലിറ്റികളിലെയും ടൗണ്‍ പഞ്ചായത്തുകളിലേയും ചെയര്‍മാന്‍മാര്‍ക്ക് 2,500 രൂപയും ഡപ്യൂട്ടി ചെയര്‍പേഴ്സണ് 1,250 രൂപയും സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 7,50 രൂപയും കൗണ്‍സിലര്‍മാര്‍ക്ക് 6,00 രൂപയും ശമ്പളമായി ലഭിക്കും. അതേ സമയം സര്‍ക്കാര്‍ സര്‍വീസിലോ മറ്റേതെങ്കിലും സ്ഥാപനങ്ങളിലോ ശമ്പളം ലഭിക്കുന്ന ജോലിയുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.












Click it and Unblock the Notifications