എസ്എസ്എല്‍സിയ്ക്ക് 90 രൂപ ഫീസ്
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ 90 രൂപ ഫീസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവഴി സര്‍ക്കാര്‍ ഖജനാവിലേക്ക് അഞ്ചുകോടിയോളം രൂപയെത്തും.
പരീക്ഷയെഴുതുന്ന ഓരോ കുട്ടിയും ഇക്കുറി പരീക്ഷയ്ക്കും സര്‍ട്ടിഫിക്കറ്റിനുമായി 90 രൂപ നല്കണം. ഇതില്‍ 60 രൂപ പരീക്ഷാഫീസും 30 രൂപ സര്‍ട്ടിഫിക്കറ്റിനുള്ള ഫീസുമാണ്. എന്നാല്‍ പട്ടികജാതിപട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ ഫീസ് നല്കേണ്ടതില്ല.
ഒക്ടോബര്‍ മൂന്നു മുതല്‍ 11 വരെ പിഴയില്ലാതെ ഫീസടയ്ക്കാം. പത്തുരൂപ പിഴയോടെ 18 വരെയും ഫീസ് അടയ്ക്കാം. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടനെയുണ്ടാകും.












Click it and Unblock the Notifications