യുഎന്‍ പരിശോധകര്‍ക്ക് സ്വാഗതം: ഇറാഖ്
ബാഗ്ദാദ്: യുഎന്‍ ആയുധപരിശോധകര്‍ക്ക് നിരുപാധികം ഇറാഖില്‍ ആയുധപരിശോധനയ്ക്ക് വരാമെന്ന് ഇറാഖ്. ഇതു സംബന്ധിച്ചുള്ള കത്ത് ഇറാഖ് യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന് അയച്ചുകൊടുത്തു.
ഇറാഖില്‍ നിന്ന് ഇത്തരമൊരു കത്ത് ലഭിച്ചതായി കോഫി അന്നന്‍ സപ്തംബര്‍ 17 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇറാഖി വിദേശകാര്യമന്ത്രി നാജി സബ്രിയില്‍ നിന്നാണ് ഇത്തരമൊരു കത്ത് ലഭിച്ചതെന്നും കോഫി അന്നന്‍ പറഞ്ഞു. ഇതോടെ ഇറാഖിനെ ആക്രമിക്കാനുള്ള യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ നീക്കത്തിന് കനത്ത തിരിച്ചടി കിട്ടിയിരിക്കുകയാണ്.
എന്നാല്‍ ആയുധപരിശോധകരെ ഉപാധികളില്ലാതെ സ്വാഗതം ചെയ്തത് സദ്ദാമിന്റെ മറ്റൊരു തന്ത്രം മാത്രമാണെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പറഞ്ഞു. കൂട്ടനാശത്തിനുതകുന്ന ആയുധങ്ങളെല്ലാം ഇറാഖ് നശിപ്പിച്ചാല്‍ മാത്രമേ ആക്രമണനീക്കത്തില്‍ നിന്ന് യുഎസ് പിന്മാറുകയുള്ളൂ എന്ന് ജോര്‍ജ്ജ് ബുഷ് പറഞ്ഞു.
എന്നാല്‍ യുഎന്‍ ആയുധപരിശോധകസംഘത്തെ സ്വാഗതം ചെയ്തതുവഴി ഇറാഖിനെ ആക്രമിക്കാനുള്ള എല്ലാ ന്യായങ്ങളും ഇല്ലാതായിരിക്കുകയാണെന്ന് ഇറാഖ് ഡപ്യൂട്ടി പ്രധാനമന്ത്രി താരിഖ് അസീസ് വ്യക്തമാക്കി. ഇറാഖ് ഇത്രയും ധീരമായ നടപടി എടുക്കില്ലെന്നാണ് യുഎസ് കരുതിയതെന്നും താരീഖ് അസീസ് പറഞ്ഞു. കൂട്ടനാശത്തിനുതകുന്ന എല്ലാ ആയുധങ്ങളും ഇറാഖ് നശിപ്പിച്ചുകഴിഞ്ഞു. ഇറാഖിനെ പുതിയ അഫ്ഗാനിസ്ഥാനാക്കി മാറ്റാനുള്ള യുഎസ് പ്രസിഡന്റ് ബുഷിന്റെ ശ്രമങ്ങള്‍ വിലപ്പോകില്ല. - താരിഖ് അസീസ് പറഞ്ഞു.












Click it and Unblock the Notifications