കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടക്കാത്ത തിരഞ്ഞെടുപ്പില്‍ അക്രമമെന്ന് പി ടി വി

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: പാകിസ്താന്റെ കള്ള പ്രചരണം ഒന്നുകൂടി വെളിവായി. പാകിസ്താന്റെ ഔദ്വോഗിക ടെലവിഷനില്‍ (പി ടി വി) കശ്മീര്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് വിളിച്ച് കൂവിയ വാര്‍ത്തയാണ് സത്യ വിരുദ്ധമായത്.

കശ്മീര്‍ കുപ്വാര ജില്ലയിലെ ലോലാബ് നിയോജകമണ്ഡലത്തില്‍ പട്ടാളം ആളുകളെ ബലംപ്രയോഗിച്ച് ബൂത്തുകളില്‍ കൊണ്ടുപോയി വോട്ട് ചെയ്യിപ്പിച്ചു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ നേരത്തേതന്നെ ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ എട്ടിലേയ്ക്ക് മാറ്റി വച്ചിരിയ്ക്കുകയാണ്. അവിടെ മത്സരിച്ച കശ്മീര്‍ മന്ത്രി മുഷതാഖ് അഹമ്മദ് ലോണ്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ മരിച്ചതിനാലാണിത്.

ഈ അടിസ്ഥാന വിവരം പോലും അറിയാതെയാണ് പാകിസ്താന്‍ ടെലിവിഷന്‍ ഈ അബദ്ധവാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. സെപ്തംബര്‍ 16 രാത്രി പ്രധാന വാര്‍ത്താ ബുള്ളറ്റിനിലാണ് പി ടി വി ഈ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. ഇത് മാത്രമല്ല പി ടി വി യുടെ അബദ്ധ വാര്‍ത്തകള്‍. തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കുപ്വാര, ബാരാമുള്ള, രജൗരി എന്നിവടങ്ങളിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഒട്ടേറെ തിരഞ്ഞെടുപ്പ് ഉദ്വേഗസ്ഥര്‍ മരിച്ചെന്നായിരുന്നു അടുത്ത കള്ള വാര്‍ത്ത. 30 മിനുറ്റുള്ള വാര്‍ത്തയില്‍ 20 മിനുറ്റും കശ്മീരിലെ തിരഞ്ഞെടുപ്പ് താറുമാറായി എന്ന് വരുത്തിതീര്‍ക്കുന്നതായിരുന്നു. അപ്പാടെ താറുമാറായതുകൊണ്ട് അടുത്ത ഘട്ടം തിരഞ്ഞെടുപ്പ് നടത്തണമോ എന്ന് സര്‍ക്കാര്‍ ആലോചിയ്ക്കുകയാണെന്ന് വരെ വാര്‍ത്തയില്‍ കാച്ചി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X