മാണ്ഡ്യയില്‍ തമിഴ്നാടിന്റെ ജീപ്പ് കത്തിച്ചു
ബാംഗ്ലൂര്‍: തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് മാണ്ഡ്യയില്‍ നടക്കുന്ന കര്‍ഷകരുടെ അക്രമം തമിഴര്‍ക്കു നേരെ തിരിയുന്നു. മറ്റൊരു കന്നട-തമിഴ് പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ ഏതു നിമിഷവും വഴുതിവീഴാമെന്നതാണ് ഇപ്പോഴത്തെ നില.
കഴിഞ്ഞ ദിവസം രോഷാകുലരായ കര്‍ഷകരുടെ സംഘം തമിഴ്നാട് സര്‍ക്കാരിന്റെ ഒരു ജീപ്പ് കത്തിച്ചു. പ്രകടനമായി നീങ്ങിയ ജനക്കൂട്ടം ശ്രീരംഗപട്ടണത്തിനടുത്ത് വച്ചാണ് തമിഴ്നാട് വനംവകുപ്പിന്റെ ജീപ്പ് കത്തിച്ചത്. ജീപ്പിലുള്ളവര്‍ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൈസൂരിലേക്കുള്ള റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മാണ്ഡ്യയില്‍ കര്‍ഷകര്‍ ഇപ്പോള്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ വളയുന്ന കര്‍ഷകരെയെല്ലാം അറസ്റ് ചെയ്ത്ജയിലിലടയ്ക്കുകയാണ്.












Click it and Unblock the Notifications