Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ വസതി ഉപരോധിച്ചു

തിരുവനന്തപുരം: സിപിഐയുടെ വനിതാസംഘടനയുടെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ആന്റണിയുടെ ഔദ്യോഗിക വസതി ഉപരോധിച്ചു. സ്ത്രീ പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്നാരോപിച്ചാണ് പ്രൊഫ. മീനാക്ഷിതമ്പാന്റെ നേതൃത്വത്തില്‍ ഒരു സംഘം വനിതകള്‍ ക്ലിഫ് ഹൗസിലേക്ക് തള്ളിക്കയറിയത്.

സപ്തംബര്‍ 18 ബുധനാഴ്ച രാവിലെയായിരുന്നു ക്ലിഫ് ഹൗസിന്റെ പരിസരത്ത് അവിടവിടെയായി നിന്നിരുന്ന വനിതാപ്രവര്‍ത്തകര്‍ സംഘടിച്ച് വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. പ്രധാനകവാടത്തിലേക്ക് കുതിക്കുകയായിരുന്ന പ്രവര്‍ത്തകരെ തടയാന്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഗേറ്റ് പൂട്ടി.

പിന്നീട് പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ നീക്കി. ഇതിനിടയില്‍ സി.കെ. ചന്ദ്രപ്പന്റെ ഭാര്യ ബുലുറാവ് ചൗധരിയുടെ കൈ മുറിഞ്ഞു. ഇതിനിടെ മറ്റൊരു സംഘം വനിതകള്‍ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചു. ഇവരെയും പൊലീസ് അറസ്റ്ചെയ്തു.

സ്ത്രീ പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പൊലീസിന് തികഞ്ഞ നിസ്സംഗതയാണുള്ളതെന്നും ഇതിനെതിരായ സമരങ്ങളുടെ തുടക്കം മാത്രമാണിതെന്നും പ്രൊഫ. മീനാക്ഷി തമ്പാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+