Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയ്ക്ക് വാക്കുകൊടുത്തിട്ടില്ല : ആന്റണി

തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ ജയിലില്‍ നിന്ന് മോചിപ്പിക്കാമെന്ന് താന്‍ ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ആന്റണി. സപ്തംബര്‍ 18 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇക്കാര്യത്തില്‍ യുഡിഎഫിലും ആരും മദനിയ്ക്ക് ഉറപ്പൊന്നും കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇക്കാര്യം പറഞ്ഞുകൊണ്ട് പിഡിപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ആന്റണിയെ വഴിയില്‍ തടയുകയായിരുന്നു.

അധികാരത്തില്‍ വന്നാല്‍ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മദനിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് യുഡിഎഫ് വാഗ്ദാനം നല്കിയിരുന്നതായി മദനി തന്നെ കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചിരുന്നു. മദനിയുടെ മോചനം കേരളത്തില്‍ ക്രമസമാധാനപ്രശ്നമുണ്ടാക്കുമെന്ന കേരളത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദനിയുടെ കേരളത്തിലെ കേസുകളുടെ വിചാരണ കോടതി നീട്ടിവയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+