Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ബിഎംഎസ് ഓഫീസ് തകര്‍ത്തു

ആമ്പല്ലൂര്‍: തൃശൂര്‍ ജില്ലയിലെ പുതുക്കാട് സിപിഎം പ്രവര്‍ത്തകന്‍ മണികണ്ഠനെ(18) കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഓഫീസ് തകര്‍ത്തു. അളഗപ്പനഗറിനെ ബിഎംഎസ് ഓഫീസാണ് സപ്തംബര്‍ 17 ചൊവാഴ്ച രാത്രി ഒരു സംഘം തകര്‍ത്തത്.

ഓഫീസിനകത്തുണ്ടായിരുന്ന മേശയും മറ്റു സാധനസാമഗ്രികളും തീയിട്ട് നശിപ്പിച്ചു. രാത്രി പൊലീസെത്തിയാണ് തീയണച്ചത്. സിപിഎം പ്രവര്‍ത്തകനെ വധിച്ചതില്‍ പ്രതിഷേധിച്ച് കൊടകര നിയോജകമണ്ഡലത്തില്‍ സിപിഎം സപ്തംബര്‍ 18 ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങളൊന്നും ഓടുന്നില്ല. കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ഒല്ലൂര്‍, പുതുക്കാട് മേഖലയിലും ഹര്‍ത്താലാണ്. ദേശീയ പാതയിലൂടെ സ്വകാര്യവാഹനങ്ങളും ഓടന്നില്ല. കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

ഇവിടെ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ് ചെയ്തിട്ടില്ല.

കൊല്ലപ്പെട്ട മണികണ്ഠന്റെ ജഡം പോസ്റ് മോര്‍ട്ടത്തിന് ശേഷം മണ്ണംപേട്ടയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. നേരത്തെ അളഗപ്പനഗറിലെ സിഐടിയു ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+