കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ പ്രതീക്ഷ നിക്ഷേപകമീറ്റില്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ജനവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോളനിക്ഷേപകരുടെ മീറ്റില്‍ കേരളം കാണുന്നത് ഭാവിയിലെ വികസനപ്രതീക്ഷകളാണ്. ഐടി, ടൂറിസം, ബയോ ടെക്നോളജി, അടിസ്ഥാനസൗകര്യവികസനം, വൈദ്യുതി, ആരോഗ്യം എന്നീ മേഖലകളില്‍ കേരളത്തിന്റെ വികസനപ്രതീക്ഷകള്‍ക്ക് ആഗോള നിക്ഷേപകരുടെ സമ്മേളം ഉത്തരം നല്കുമെന്ന് കേരളം കരുതുന്നു.

സര്‍ക്കാര്‍ ഏറെ പ്രതീക്ഷകളോടെയാണ് നിക്ഷേപകരുടെ സമ്മേളനത്തിന് വേണ്ടി ഒരുങ്ങുന്നത്. ഇടതുമുന്നണി പോലും ഈ സമ്മേളനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. ആഗോളനിക്ഷേപകരുടെ സമ്മേളനത്തെ തടയുമെന്ന് സിപിഎം യുവജന സംഘടനയായ ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിവേഗം അവര്‍ക്ക് ഈ പ്രസ്താവന പിന്‍വലിക്കേണ്ടിവന്നു. സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ തന്നെ ഇക്കാര്യത്തില്‍ ഡിവൈഎഫ്ഐയെ എതിര്‍ത്തതുകൊണ്ടാണ് ഡിവൈഎഫ്ഐ ഈ തീരുമാനം മാറ്റിയത്.

ആഗോള നിക്ഷേപകസമ്മേളനത്തിലൂടെ കേരളത്തിന് ഒരു വന്‍കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് സപ്തംബര്‍ 18 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഓരോ സര്‍ക്കാര്‍ വകുപ്പുകളോടും വികസനപദ്ധതികള്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒക്ടോബര്‍ അഞ്ചിന് മുമ്പ് സര്‍ക്കാര്‍ വകുപ്പുകള്‍ പദ്ധതികള്‍ കേരള വ്യവസായ വികസന കോര്‍പ്പറേഷനെ(കെഎസ്ഐഡിസി) ഏല്പിക്കണം.

ഈ പദ്ധതികള്‍ പിന്നീട് മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. അതിന് ശേഷമാണ് തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതികള്‍ ആഗോളനിക്ഷേപകരുടെ മുമ്പാകെ അവതരിപ്പിക്കുകയെന്നും മുഖ്യമന്ത്രി പറയുന്നു. വിദേശമലയാളികളില്‍ നിന്നും ആഗോള നിക്ഷേപകരുടെ സമ്മേളനത്തിന് സ്വാഗതാര്‍ഹമായ നിലപാടാണ് ലഭിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം നല്കാന്‍ ഇപ്പോള്‍ കടമെടുക്കേണ്ട സ്ഥിതി ഇല്ലാതായിട്ടുണ്ട്. - ആന്റണി പറഞ്ഞു. പക്ഷെ വികസനത്തിനുള്ള തുക മറ്റെവിടെനിന്നെങ്കിലും കണ്ടെത്തണമെന്നതാണ് സ്ഥിതിയെന്നും മുഖ്യമന്ത്രി പറയുന്നു.

ആഗോളനിക്ഷേപകരുടെ സമ്മേളനം ഈ സര്‍ക്കാരിന്റെ കണക്കുകൂട്ടലോടുകൂടിയ, ശാസ്ത്രീയമായ നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X