മെഡി. കോളെജ്: കേന്ദ്രം ഇടപടണമെന്ന് കോടതി
കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ തീര്‍ക്കാര്‍ കേന്ദ്രം ഇടപെടണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. മെഡിക്കല്‍ കോളെജിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമത്തിന്റെ വഴിയില്‍ എന്തെങ്കിലും പരിഹാരമുണ്ടോ എന്ന് കേന്ദ്രം നോക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയില്‍ പറയുന്നു.
സഹകരണമെഡിക്കല്‍ കോളെജില്‍ അടിസ്ഥാനസൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥികള്‍ റിലേ നിരാഹാരം നടത്തിവരികയാണ്. ചീഫ് ജസ്റിസ് ബി.എന്‍. ശ്രീകൃഷ്ണയും ജസ്റിസ് ആര്‍. ബസന്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ നല്കിയ റിട്ട് പരാതിയിന്മേല്‍ ഈ വിധി പ്രസ്താവിച്ചത്.
ഇപ്പോള്‍ സഹകരണമെഡിക്കല്‍ കോളെജില്‍ രണ്ടാം വര്‍ഷകോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് കോളെജുകളില്‍ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications