തിരുവനന്തപുരത്തിന് വികസന പദ്ധതി
തിരുവനന്തപുരം: തിരുവനന്തപുരത്തിന് മാസ്റര്‍ പ്ലാന്‍ രൂപീകരിയ്ക്കും. തിരുവനന്തപുരത്തിന്റെ വികസനത്തിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി യാണ് ഇത് തീരുമാനിച്ചത്.
മികച്ച റോഡുകള്‍ ഉണ്ടാക്കുക, കുടിവെള്ള വിതരണസംവിധാനം മെച്ചപ്പെടുത്തുക, നഗരത്തിലെ ചന്തകളെ മാറ്റി സ്ഥാപിയ്ക്കുക, വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും വികസിപ്പിയ്ക്കുക തുടങ്ങിയ വിഷയങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സേവന സംഘടനകള്‍ എന്നിവകളുടെ പ്രതിനിധികളെയും വിദഗ്ദരെയും ചേര്‍ത്ത് സമിതി ഉണ്ടാക്കി ദീര്‍ഘ കാല പദ്ധതി രൂപീകരിയ്ക്കും. സെപ്തംബര്‍ 25 ന് ചേരുന്ന മന്ത്രിസഭാ യോഗം ഒരു ഉന്നത അധികാര സമിതിയെ ഇതിനായി തിരഞ്ഞെടുക്കുന്നതാണ്.
മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി എം കെ മുനീര്‍, എം വി രാഘവന്‍, ജി കാര്‍ത്തികേയന്‍, എം എം ഹസ്സന്‍ ഉദ്വോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications