പിഡിപി ഹര്‍ത്താല്‍ മാറ്റിവച്ചു
തിരുവനന്തപുരം: കൊല്ലത്ത് സപ്തംബര്‍ 18ബുധനാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റിവച്ചു. പിഡിപി ദേശീയ കൗണ്‍സില്‍ അംഗമായ പൂന്തുറ സിറാജാണ് ഹര്‍ത്താല്‍ മാറ്റിവച്ച വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ത്താല്‍ മാറ്റിവച്ചതെന്നും സിറാജ് പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഹര്‍ത്താലും മറ്റും നടത്തരുതെന്ന് മദനി പ്രവര്‍ത്തകരെ ഉപദേശിച്ചതായും സിറാജ് വ്യക്തമാക്കി.
കൊല്ലത്ത് പിഡിപി പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നത്. മദനിയുടെ ജയില്‍മോചനത്തിന് തടസ്സം നിന്ന ആന്റണി സര്‍ക്കാരിനെതിരായ പോരാട്ടം തുടരുമെന്നും സിറാജ് പറഞ്ഞു.












Click it and Unblock the Notifications