ഏഴ് സ്വാശ്രയ കോളെജുകള്‍ക്ക് അനുമതി
തിരുവനന്തപുരം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ കീഴില്‍ ഏഴ് സ്വാശ്രയ കോളെജുകള്‍ കൂടി തുടങ്ങാന്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ കെ ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം പത്ത് സ്വാശ്രയ കോളെജുകള്‍ക്ക് അനുമതി നല്‍കിയതിന് പുറമേയാണിത്.
പുതിയ വിദ്യാഭ്യാസനയം അയല്‍ സംസ്ഥാനങ്ങളില്‍ നല്ല ഫലം ഉണ്ടാക്കുന്നുണ്ട്. ക്യാപ്പിറ്റേഷന്‍ ഫീസ് എന്ന രീതി അവസാനിയ്ക്കുകയും ചെയ്തു. പകരം ഉയര്‍ന്ന ഫീസ് ഈടാക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications