എസ് എസ് എല്‍ സി പരീക്ഷാ ഫീസ് പിന്‍വലിയ്ക്കില്ല
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തുന്ന ഫീസ് പിന്‍വലിയ്ക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു.
വളരെ ചെറിയ ഫീസ് മാത്രമാണ് ഈടാക്കുന്നത്. ഇതിന് മുന്‍പ് തോറ്റശേഷം പരീക്ഷ എഴുതുന്നവര്‍ക്ക് മാത്രമേ ഫീസ് ഈടാക്കിയിരുന്നുള്ളു. കാലം മാറുന്നതിന് അനുസരിച്ച് രീതികളും മാറേണ്ടതുണ്ട്. വളരെ ചെറിയ ഫീസ് മാത്രമേ ഈടാക്കുന്നുള്ളു. അതുകൊണ്ട് ഇതിനോട് എല്ലാരും സഹകരിയ്ക്കുമെന്നാണ് കരുതുന്നത്.
പരീക്ഷ നടത്താനായി ആറ് കോടി രൂപ വേണ്ടതുണ്ട്. പുതിയ നടപടി വഴി അഞ്ച് കോടി രൂപ മാത്രമേ സമാഹരിയ്ക്കാന്‍ കഴിയുകയുള്ളു. ഒരുകോടി രൂപ വീണ്ടും സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും. മന്ത്രി പറഞ്ഞു.
90 രൂപ ഫീസാണ് എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തുന്നത്.












Click it and Unblock the Notifications