വലിയ പാര്‍ട്ടികളില്ലാതെയും മൂന്നാം മുന്നണിയാവാം
കൊച്ചി: മുന്‍ നിര പാര്‍ട്ടികളുടെ സഹായമില്ലാതെയും മൂന്നാം മുന്നണി ഉണ്ടാക്കാനാവുമെന്ന് ബി ജെ പി. കരുതുന്നു. ബി ജെ പി യുടെ ദേശീയ നിര്‍വാഹക സമിതി അംഗമായ പി ശ്രീധരന്‍ പിള്ളയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
സി പി എം , കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നിവയുടെ സഹായമില്ലാതെ മൂന്നാം മുന്നണി ഉണ്ടാക്കാമെന്നാണ് ബി ജെ പി കരുതുന്നത്. ചില പാര്‍ട്ടികളില്‍ നിന്ന് രഹസ്യ സന്ദേശങ്ങള്‍ കിട്ടിയിട്ടുണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ ഇപ്പോള്‍ പറയാനാവില്ല. കാത്തിരുന്ന് കാണാം.
മൂന്നാം മുന്നണി ഉണ്ടാക്കാനായി എസ് എന്‍ ഡി പി യുമായോ എന്‍ എസ് എസുമായോ ഇതവരെ ചര്‍ച്ച ഒന്നും തന്നെ നടത്തിയിട്ടില്ല. എന്നാല്‍ നായര്‍, ഈഴവ വിഭാഗങ്ങളുടെ സൗഹൃദത്തോടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും മൂന്നാം മുന്നണി ഉണ്ടാക്കാനും കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.
കോണ്‍ഗ്രസിലും സി പി എമ്മിലും ഗ്രൂപ്പ് വഴക്കുകളാണ്. ജാതിയാണ് സി പി എമ്മിലെ വഴക്കിന് കാരണം.
സെപ്തംബര്‍ 25 മുതല്‍ തുടങ്ങുന്ന അംഗത്വ മാസാചരണത്തില്‍ അംഗസംഖ്യ 50 മുതല്‍ 60 ശതമാനം വരെ കൂട്ടാനാണ് പാര്‍ട്ടിയുടെ തീരുമാനം. ബി ജെ പി യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീധരന്‍ പിള്ള പറഞ്ഞു.












Click it and Unblock the Notifications