Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതി തടസപ്പെടുത്തിയാല്‍ ശിക്ഷ

കൊച്ചി: കോടതി നടപടി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കോടതി അലക്ഷ്യ കേസെടുക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി. ഇതിനൊപ്പം പിഴ ശിക്ഷയും നല്‍കാവുന്നതാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരം കോടതി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാലും ഈ നടപടി സ്വീകരിയ്ക്കാം. പാര്‍ട്ടികള്‍ സമരം നടത്തുമ്പോള്‍ കോടതി പ്രവര്‍ത്തനം തടസപ്പെടാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് കോടതി പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ചീഫ് ജസ്റിസ് ബി എന്‍ ശ്രീകൃഷ്ണ ജസ്റിസ് ആര്‍ ബസന്ത് എന്നിവര്‍ ചേര്‍ന്ന ഹൈകോടതി ഡിവിഷന്‍ ബഞ്ചാണ് ഇങ്ങനെ അഭിപ്പായപ്പെട്ടത്. സി പി എം ഈ യിടെ നടത്തിയ ജയില്‍ നിറയ്ക്കല്‍ സമരത്തിനിടയില്‍ കോടതി പ്രവര്‍ത്തനം തടസ്സപ്പെട്ടതുകൊണ്ട് പരാതിക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഉണ്ടായ വിഷമതകള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകനായ എസ് പരമേശ്വരന്‍ നല്‍കിയ നിവേദനം കണക്കിലെടുത്താണ് ഇങ്ങനെ നിര്‍ദ്ദേശിച്ചത്.

കോടതികള്‍ ജില്ലാ ഓഫീസ് കെട്ടിടങ്ങളില്‍ നിന്ന് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു. അടുത്ത മൂന്നുമുതല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് നടപ്പാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

മാത്രമല്ല ജഡ്ജിമാര്‍ക്കും വക്കീല്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക പ്രവേശന വാതിലും ഉറപ്പാക്കണം. ഈ വാതിലുകളില്‍ ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിയ്ക്കുന്ന പൊലീസുകാരെയും നിയോഗിയ്ക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+