Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയെ മോചിപ്പിയ്ക്കാമെന്ന് യുഡി എഫ് ഉറപ്പ് നല്‍കി: പി ഡി പി

തിരുവനന്തപുരം: മദനിയെ മോചിപ്പിയ്ക്കാനായി ശ്രമിയ്ക്കാമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് പി ഡി പി യ്ക്ക് യു ഡി എഫ് ഉറപ്പ് നല്‍കിയിരുന്നെന്ന് പി ഡി പി വ്യക്തമാക്കി.

യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി കോയമ്പത്തൂര്‍ ജയിലില്‍ മദനിയെ സന്ദര്‍ശിച്ചത് ഇതിന് തെളിവാണ്.

പി ഡി പി നേതാവ് പൂന്തുറ സിറാജാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇത് വ്യക്തമാക്കിയത്. ഇതിന് അനുകൂലമായ രേഖകള്‍ പി ഡി പി യ്ക്ക് കാണിയ്ക്കാന്‍ കഴിയും. മുസ്ലിം ലീഗായിരുന്നു അന്ന് പി ഡി പി - യു ഡി എഫ് സൗഹൃദത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്. ഇന്നത്തെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്ത്വത്തിലായിരുന്നു ഇത്. ഈ ഉറപ്പിന്മേലാണ് പി ഡി പി പ്രവര്‍ത്തകര്‍ യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തത്.

ഇതിന്റ നന്ദി അറിയിയ്ക്കാനായാണ് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പിന് ശേഷം കോയമ്പത്തൂര്‍ ജയിലില്‍ പോയി മദനിയെ കണ്ടത്. അതിന് ശേഷം ഉമ്മന്‍ ചാണ്ടി കോയമ്പത്തൂരില്‍ പത്രസമ്മേളനം നടത്തി മദനിയെ മോചിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുമെന്ന് പറയുകയും ചെയ്തിരുന്നു.

തമിഴ്നാട് സര്‍ക്കാരുമായി സഹകരിച്ച് മദനിയുടെ മോചനം ഉറപ്പാക്കാമെന്നായിരുന്നു അന്ന് നല്‍കിയിരുന്ന ഉറപ്പ്. പി.ഡി.പി. നേതാവ് മദനിയെ മോചിപ്പിയ്ക്കാന്‍ ആന്റണിയുടെ നിര്‍ദേശപ്രകാരം യു.ഡി.എഫ് മന്ത്രിസഭയിലെ ഒരംഗത്തെ തമിഴ്നാട് ജയിലിലേയ്ക്ക് അയച്ചിരുന്നു. ഇത് മുഖ്യമന്ത്രി നിഷേധിച്ചാല്‍ മന്ത്രിയാരാണെന്ന് വെളിപ്പെടുത്താന്‍ പി.ഡി.പി. നിര്‍ബന്ധിതനാകും.

ആദ്യം മദനിയുടെ മോചനത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരുന്ന മുഖ്യമ ന്തി ഇപ്പോള്‍ സംഘ്പരിവാറിന്റെ നിര്‍ദേശം പ്രകാരം ഇതില്‍ നി ന്നും പിന്തിരിയുകയാണ്. ആന്റണിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ തന്റെ മന്ത്രിസഭയിലെ എം.എം. ഹസ്സനേയോ, എം.വി. രാഘവനെയോ, കെ. ബി. ഗണേഷ്കുമാറിനെയോ, ബാബുദിവാകരനെയോ രാജിവയ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പി.ഡി.പി. വെല്ലുവിളിയ്ക്കുകയാണ്. അപ്പോഴറിയാം പി.ഡി.പിയുടെയും മദനിയുടെയും ശക്തി.

ആന്റണി സര്‍ക്കാര്‍ ഈ ഉറപ്പ് പാലിയ്ക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ സമര പരിപാടികളുമായി മുന്നോട്ടു പോകും. പൂന്തുറ സിറാജ് പറഞ്ഞു.

കോയമ്പത്തൂര്‍ ബോംബ് സ്ഫോടനകേസില്‍ രണ്ടും മൂന്നും പ്രതികള്‍ പരോളില്‍ കഴിയുമ്പോള്‍ പതിനൊന്നാം പ്രതി മദനിയ്ക്ക് മാത്രം പരോള്‍ കിട്ടാത്തത് അതിശയകരമാണ്.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പി ഡി പി കോണ്‍ഗ്രസിനെ പിന്‍തുണയ്ക്കുന്നുണ്ട്. ഈ പിന്തുണ പിന്‍വലിയ്ക്കാന്‍ പി ഡി പി ആലോചിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+