പുതിയ ജീവനക്കാര്‍ക്ക് രണ്ട് വര്‍ഷം അടിസ്ഥാന ശമ്പളം മാത്രം
തിരുവനന്തപുരം: പുതുതായി നിയമിയ്ക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേയ്ക്ക് അടിസ്ഥാന ശമ്പളം മാത്രം നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തിറങ്ങി.
പൊതുമേഘലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയില്‍ നിയമിയ്ക്കുന്നവര്‍ക്കാണ് ഇത് ബാധകമാവുന്നത്. 2002 ജനുവരി 16 മുതല്‍ പി എസ് സി അഡ്വൈസ് മെമ്മൊ അയച്ചവര്‍ക്ക് ഇത് ബാധകമാണ്. പൊതുമേഘലാ സ്ഥാപനങ്ങളിലെ ചെലവ് കുറയ്ക്കാനായാണ് ഈ നടപടി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവിന് മാത്രമേ വീട്ടില്‍ ടെലഫോണ്‍ സൗകര്യം നല്‍കുകയുള്ളു. ഇതില്‍ വിദേശത്തേയ്ക്ക് വിളിയ്ക്കാനുള്ള സൗകര്യം വേണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണ്ടിവരും. ചീഫ് എക്സീക്യൂട്ടീവിന്റെ ഓഫീസില്‍ മാത്രമേ പ്രത്യേക ടെലഫോണ്‍ ഉണ്ടാവൂ.












Click it and Unblock the Notifications