Get Updates
Get notified of breaking news, exclusive insights, and must-see stories!

കളക്ടര്‍ സ്ഥാനം പോയത് ശിപാര്‍ശ കേള്‍ക്കാത്തതുകൊണ്ട്: സ്വാമി

തിരുവനന്തപുരം: കളക്ടര്‍സ്ഥാനം പോയത് മന്ത്രിയുടെ ശിപാര്‍ശ കേള്‍ക്കാത്തതുകൊണ്ട് തന്നെയെന്ന് രാജു നാരായണ സ്വാമി ഐ എ എസ് വ്യക്തമാക്കി.

സ്വാമി ഉയര്‍ത്തുന്ന ഈ ആരോപണം സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയ്ക്കെതിരായ വിവാദത്തിന് തുടക്കും കുറിയ്ക്കുകയാണോ? കാസര്‍ഗോഡ് ജില്ലിയിലെ ഒരു ആശുപത്രിയില്‍ പാരാ മെഡിയ്ക്കല്‍ കോഴ്സുകള്‍ നടത്താനുള്ള സൗകര്യം ഉണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു സമ്മര്‍ദ്ദം. അതില്ലാതെ നല്‍കാനാവില്ലെന്നായി സ്വാമി. വൈകാതെ വന്നു സ്ഥലംമാറ്റം. ചെര്‍ക്കളം അബ്ദുള്ള മാത്രമേ കാസര്‍ഗോഡുനിന്ന് സംസ്ഥാന മന്ത്രിസഭയില്‍ ഉള്ളു. അതുകൊണ്ടുതന്നെ സ്വാമിയുടെ അമ്പ് ആര്‍ക്ക് നേരെയാണെന്ന് എല്ലാപേര്‍ക്കും അറിയാം. മന്ത്രിയുടെ മകളുടെ പേരിലുള്ളതാണത്രെ ആശുപത്രി.

ദീര്‍ഘ കാലത്തേയ്ക്ക് അവധിയിഎടുത്ത് വിദേശത്തേയ്ക്ക് പോകാന്‍ ഒരുങ്ങുകയാണ് സ്വാമി. ഐക്യരാഷ്ട്രസഭയുടെ വിവര സാങ്കേതിക ഉപദേശകനായി പോകാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. പാരീസിലായിരിയ്ക്കുമത്രെ നിയമനം. ഉയര്‍ന്ന ശമ്പളവും.

മാറി മാറി അധികാരത്തില്‍ വരുന്ന രാഷ്ട്രീയക്കാര്‍ തന്നെ ജനങ്ങളെ സേവിയ്ക്കാവുന്ന തസ്തികകളില്‍ ഇരുത്തുകയില്ലെന്ന് ഇതിനകം സ്വാമിയ്ക്ക് മനസ്സിലായിക്കഴിഞ്ഞു. രണ്ട് വര്‍ഷത്തിനുമുമ്പും സ്വാമി ഇതേകാര്യം ചെയ്യാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി.

അഞ്ചുവര്‍ഷത്തെ അവധിയിലാണ് പോകുന്നത്. ജനസേവനത്തിന് കഴിയുന്ന തസ്തിക കിട്ടിയാല്‍ അഞ്ചുവര്‍ഷത്തിന് ശേഷം വന്ന് വീണ്ടും ഈ ജോലി തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+