Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലികള്‍ക്ക് ഈഴം വേണ്ട

ബാങ്കോക്ക്: ശ്രീലങ്കന്‍ വംശജരായ തമിഴര്‍ക്ക് പ്രത്യേക രാജ്യം ( ഈഴം) വേണമെന്ന ആവശ്യം എല്‍ ടി ടി ഇ ഉപേക്ഷിയ്ക്കുന്നു.

തമിഴ് പ്രദേശത്തിന് സ്വയംഭരണാവകാശമാണ് തമിഴ് പുലികള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

ബാങ്കേക്കില്‍ എല്‍ ടി ടി ഇ യും ശ്രീലങ്കാ സര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് പുലികളുടെ പ്രതിനിധി ആന്റണ്‍ ബാലസിംഗം ഈ കാര്യം വെളിപ്പെടുത്തിയത്. രണ്ട് ദിവസം നടന്ന ചര്‍ച്ചയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ മൂന്ന് വരെ തായ്ലന്റില്‍ തന്നെയാണ് രണ്ടാം വട്ട ചര്‍ച്ചകള്‍ നടത്തുന്നത്. ചര്‍ച്ചകള്‍ക്ക് നോര്‍വേയാണ് മദ്ധ്യസ്ഥത വഹിയ്ക്കുന്നത്. വംശീയ പ്രശ്നത്തിന് അവസാന പരിഹാരം കണ്ടെത്താനായി രാഷ്ട്രീയ പരികാരം കണ്ടെത്തുമെന്നും സംയുക്ത പ്രസ്ഥാവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള വെടിനിറുത്തല്‍ കരാര്‍ തുടരും.

തീരുമാനങ്ങള്‍

തമിഴര്‍ ഏറെയുള്ള വടക്കു കിഴക്കന്‍ ശ്രീലങ്കയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.

ആഭ്യന്തര യുദ്ധത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തും.

യുദ്ധതടവുകാരുടെ കൈമാറ്റം സാദ്ധ്യമാക്കും.

ചര്‍ച്ചയില്‍ ശ്രീലങ്കയുടം പ്രതിനിധിയായി മന്ത്രി ജി എല്‍ പെയ്റിസാണ് പങ്കെടുത്തത്.

സ്വയംഭരണ -സ്വയം നിര്‍ണ്ണയാവകാശങ്ങള്‍ നല്‍കിയില്ലെങ്കില്‍ മാത്രമേ വീണ്ടും ആയുധമെടുക്കുകയുള്ളു. പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാണ് വേണ്ടത്. ആന്റണ്‍ ബാലസംഗം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+