അപ്പോളോ ടയേഴ്സ് : 45 % ലാഭവീതം
കൊച്ചി: അപ്പോളോ ടയേഴ്സ് ഓഹരിയുടമകള്‍ക്ക് 45 ശതമാനം വീതം ലാഭവീതം നല്കാന്‍ തീരുമാനിച്ചു.
കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിലാണ് ഈ തീരുമാനം എടുത്തത്. 2002 മെയില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ അപ്പോളോ ടയേഴ്സ് 137 ശതമാനം ലാഭമുണ്ടാക്കി.
ഇക്കാലയളവില്‍ ആകെ 1700 കോടിയുടെ വില്പന നടന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17.6 ശതമാനം കൂടുതലാണ്. മൊത്തലാഭം കഴിഞ്ഞ വര്‍ത്തേക്കാള്‍ 44.8 ശതമാനം കൂടി.
ആകെ ഉല്പാദനം 1.46 ലക്ഷം ടണ്‍ ഉയര്‍ന്നു. നേരത്തെ 1.29 ലക്ഷം ടണ്ണായിരുന്നു കമ്പനിയുടെ ആകെ ഉല്പാദനം.












Click it and Unblock the Notifications