അബു സലിം പിടിയില്‍
ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിആയിരുന്ന അബു സലിമിനെ ഇന്റര്‍പോള്‍ അറസ്റു ചെയ്തു. പോര്‍ച്ചുഗലില്‍ ലിസ്ബനില്‍ വച്ചാണ് അബു സലിം ഇന്റര്‍പോളിന്റെ വലയിലായതെന്ന് പറയപ്പെടുന്നു. കൂടെയുള്ള നടി മോണിക്ക ബേഡിയും അറസ്റിലായിട്ടുണ്ട്.
അബുസലിന്റെ സാറ്റലൈറ്റ് ഫോണ്‍ പിന്തുടര്‍ന്നാണ് ഇന്റര്‍പോള്‍ അദ്ദേഹത്തെ വലയിലാക്കിയത്. ടി സീരീസ് കസെറ്റ് കമ്പനി ഉടമ ഗുല്‍ഷന്‍കുമാറിനെ വധിച്ചകേസില്‍ അബു സലിമും സംഘവും പ്രതികളാണ്. ഇന്ത്യയില്‍ ഒട്ടേറെ കേസുകളില്‍ പിടികിട്ടേണ്ട പ്രധാന പ്രതിയാണ് അബുസലിം. എന്നാല്‍ പോര്‍ച്ചുഗലും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ല. അതുകൊണ്ട് അബുസലിമിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ എന്ന കാര്യം വ്യക്തമല്ല.
1999 ല്‍ പഞ്ചാബി ഗായകനായ ദലര്‍ മെഹന്തിയെ കൊല്ലാന്‍ ശ്രമിച്ചത് അബു സലിമിന്റെ അനുയായിയായിരുന്നു.
കെനിയ, ദക്ഷിണാഫ്രീക്ക, ഗള്‍ഫ് രാജ്യങ്ങള്‍, പാകിസ്താന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഈയാള്‍ സഞ്ചരിയ്ക്കുന്നത്.
ദുബായ് കേന്ദ്രീകരിച്ചാണ് അബു സലിം പ്രവര്‍ത്തിച്ചുവരുന്നത്. പാകിസ്ഥാനിലെ കറാച്ചിയും ഈയാളുടെ താവളങ്ങളില്‍ ഒന്നാണ്. എന്നാല്‍ പല തവണ അഭ്യര്‍ത്ഥിച്ചിട്ടും വേണ്ടത്ര തെളിവുകള്‍ നല്കിയിട്ടും പാകിസ്ഥാന്‍ അബുസലിമിനെ വിട്ടുതരാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ കുറെ നാളുകളായി അബുസലിമിനെയും ദാവൂദിനെയും പിടികൂടാനുള്ള ശ്രമത്തിലായിരുന്നു ഇന്റര്‍പോള്‍.












Click it and Unblock the Notifications