കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫനീഷ് മൂര്‍ത്തിയെ തിരിച്ചെടുക്കില്ല: ഇന്‍ഫോസിസ്

  • By Super
Google Oneindia Malayalam News

ബാംഗ്ലൂര്‍: ലൈംഗികാപവാദക്കേസില്‍ കുടുങ്ങി രാജിവച്ച ഇന്‍ഫോസിസ് മുന്‍ ആഗോള വില്പന-വിപണനവിഭാഗം മേധാവി ഫനീഷ് മൂര്‍ത്തിയെ തിരിച്ചെടുക്കില്ലെന്ന് ഇന്‍ഫോസിസ്. സപ്തംബര്‍ 20 വെള്ളിയാഴ്ച വാര്‍ത്താക്കുറിപ്പില്‍ ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി അറിയിച്ചതാണ് ഇക്കാര്യം.

ലൈംഗികാപവാദക്കേസിലെ കോടതിനടപടികള്‍ പൂര്‍ത്തിയായാല്‍ ഫനീഷ് മൂര്‍ത്തിയെ തിരിച്ചെടുക്കുമെന്ന് ഊഹാപോഹം പരന്നിരുന്നു. ഇത് നിഷേധിക്കാനാണ് നാരായണമൂര്‍ത്തി അടിയന്തരമായി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

രേഖ മാക്സിമോവിച്ച് എന്ന ബള്‍ഗേറിയന്‍ യുവതിയാണ് തന്നെ ലൈംഗികചൂഷണം നടത്തിയെന്നാരോപിച്ച് ഫനീഷ് മൂര്‍ത്തിയ്ക്കെതിരെ യുഎസിലെ ഒരു കോടതിയില്‍ കേസ് നല്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഫനീഷ് മൂര്‍ത്തി സ്വയം രാജിവച്ചൊഴിയുകയായിരുന്നു. ഈ കേസ് അവസാനിച്ചാലുടന്‍ ഫനീഷ് മൂര്‍ത്തിയെ ഇന്‍ഫോസിസ് ജോലിയില്‍ തിരിച്ചെടുക്കുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

മാധ്യമങ്ങളില്‍ ഇത്തരമൊരു വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് താന്‍ തിരക്കിട്ട് വാര്‍ത്താക്കുറിപ്പ് ഇറക്കുന്നതെന്നും നാരായണമൂര്‍ത്തി പറയുന്നു. എന്തായാലും ഫനീഷ് മൂര്‍ത്തിയെ ഇനി ഇന്‍ഫോസിസില്‍ തിരിച്ചെടുക്കുന്ന പ്രശ്നമില്ല. - വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഇന്‍ഫോസിസില്‍ ഏറ്റവുമധികം ശമ്പളം വാങ്ങിയിരുന്ന ജീവനക്കാരനായിരുന്നു ഫനീഷ് മൂര്‍ത്തി. ഒരു വര്‍ഷം 1.96 കോടി രൂപയായിരുന്നു ഫനീഷ് മൂര്‍ത്തിയുടെ ശമ്പളം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X