ചെറിയ തിയറ്ററുകള്‍ സ്ഥാപിക്കും:അടൂര്‍
തിരുവനന്തപുരം: കേരളത്തില്‍ ചലച്ചിത്ര അക്കാദമി ചെറിയ തിയറ്ററുകള്‍ സ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സപ്തംബര്‍ 20 വെള്ളിയാഴ്ച അക്കാദമിമ്യൂസിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് അടൂര്‍ ഇക്കാര്യം പറഞ്ഞത്.
കുറഞ്ഞ ചെലവില്‍ നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്ക് ചെറിയ വിലയ്ക്കുള്ള ടിക്കറ്റുകള്‍ എടുത്ത് സിനിമകാണാം. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അടുത്ത പടിയാണ് ഈ ചെറിയ തീയറ്ററുകള്‍ എന്നും അദ്ദേഹം പറഞ്ഞു.
മ്യൂസിയത്തിന്റെ ഉദ്ഘാടനം സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനായി തന്റെ ആദ്യചിത്രമായ സ്വയംവരത്തിന് ദേശീയപുരസ്കാരമായി ലഭിച്ച തുക കൊടുത്ത് വാങ്ങിയ ആരിഫ്ലെക്സ് ക്യാമറ അടൂര്‍ ജി. കാര്‍ത്തികേയന് സമ്മാനിച്ചു. മ്യൂസിയത്തിന്റെ ഫോട്ടാഗ്യാലറി വി.എസ്. ശിവകുമാര്‍ എംപി ഉദ്ഘാടനം ചെയ്തു. കെ. മോഹന്‍കുമാര്‍ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications