കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി നിര്‍ദേശം അംഗീകരിക്കില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെ എസ് ഇ ബിയിലെ രണ്ട് ഐ എന്‍ ടി യു സി യൂണിയനുകളും ഒന്നിക്കണമെന്ന കെ പി സി സി ഉപസമിതി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ അസിസ്റന്റ് ജനറല്‍ സെക്രട്ടറി പി. എം. രാധാകൃഷ്ണന്‍ പറഞ്ഞു.

ഐ എന്‍ ടി യു സിയിലെ തര്‍ക്കം പരിഹരിക്കാന്‍ പാര്‍ട്ടി ഇടപെടേണ്ടതില്ല. മറ്റ് മേഖലകളില്‍ ഒന്നിലേറെ ഐ എന്‍ ടി യു സി യൂണിയനുകള്‍ പ്രവര്‍ത്തിക്കുമ്പോഴും അവ ഒന്നിപ്പിക്കാന്‍ കെ പി സി സി ഉപസമിതിയെ നിയോഗിച്ച ചരിത്രമില്ല.

കോണ്‍ഫെഡറേഷന്‍ പുന:സംഘടിപ്പിച്ചതായി വന്ന വാര്‍ത്തകള്‍ തെറ്റാണ്. എം. എസ്. റാവുത്തര്‍ക്ക് കോണ്‍ഫെഡറേഷനുമായി യാതൊരു ബന്ധവുമില്ല.

വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനുള്ള നീക്കത്തിനെതിരെ മറ്റ് യൂണിയനുകളുമായി ചേര്‍ന്ന് സമരം നടത്തുമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X