ആന്റണിയെക്കുറിച്ചുള്ള അഭിപ്രായത്തില്‍ മാറ്റമില്ല: കരുണാകരന്‍
തിരുവനന്തപുരം: ആന്റണി മന്ത്രിസഭയെക്കുറിച്ചുള്ള അഭിപ്രായത്തില്‍ മാറ്റമൊന്നുമില്ലെന്ന് കെ. കരുണാകരന്‍. സപ്തംബര്‍ 20 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.
ആന്റണി സര്‍ക്കാരിനെക്കുറിച്ചുള്ള അഭിപ്രായം ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്റെ ഈ അഭിപ്രായത്തില്‍ മാറ്റമില്ല. ജനങ്ങളുടെ വികാരം മുഖ്യമന്ത്രിയെ അറിയിക്കാനുള്ള ബാധ്യത എംഎല്‍എമാര്‍ക്കുണ്ട്.അതുകൊണ്ട് എംഎല്‍എമാര്‍ അക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കും. - അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിമര്‍ശനങ്ങള്‍ കൊണ്ടാല്‍ മാത്രം പോരാ. അതില്‍ നടപടിയെടുക്കുകയും വേണം. പിഡിപിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് വാക്കുകൊടുത്തിരുന്നു. പക്ഷെ പിഡിപിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും കരുണാകരന്‍ വ്യക്തമാക്കി. സിപിഎം മണിച്ചനില്‍ നിന്ന് കോഴവാങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്വയം നന്നായിട്ടുവേണ്ടേ മറ്റുള്ളവരെ വിമര്‍ശിക്കാന്‍ എന്നായിരുന്നു കരുണാകരന്റെ മറുപടി.












Click it and Unblock the Notifications