Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടനിലെ കുട്ടികള്‍ കൊച്ചിയെ കുറിച്ച് പഠിക്കുന്നു

കൊച്ചി: ബ്രിട്ടനിലെ സ്കൂളുകളില്‍ ഭൂമിശാസ്ത്ര സിലബസില്‍ കൊച്ചിയെ കുറിച്ചുള്ള വിശദമായ പഠനം ഉള്‍പ്പെടുത്തിയിരിക്കുന്നു.

മൂന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഭൂമിശാസ്ത്ര പാഠ്യപദ്ധതിയിലാണ് കൊച്ചി സ്ഥാനം നേടിയിരിക്കുന്നത്. കൊച്ചിയുടെ ഏറ്റവും വിശദവിവരങ്ങള്‍ പാഠപുസ്തകങ്ങളിലുണ്ട്. ഗോശ്രീ പദ്ധതി വരുന്നത് മൂലം വൈപ്പിനിലെ കര്‍ഷകര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ കുറിച്ചുവരെ പാഠപപുസ്കകങ്ങളില്‍ വിശദമായുണ്ട്.

ഇന്ത്യയിലെ ഒരു ഗ്രാമത്തെ കുറിച്ചുള്ള പഠനം ബ്രിട്ടനിലെ കരിക്കുലം അതോറിറ്റി കുട്ടികളുടെ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഗ്രാമവുമായി ഇന്ത്യയിലെ ഈ ഗ്രാമവുമായി താരതമ്യം ചെയ്ത് പഠിക്കുകയാണ് വിദ്യാര്‍ഥികള്‍ വേണ്ടത്.

കൊച്ചിയെ കുറിച്ചുള്ള പഠനത്തില്‍ മൂന്ന് കഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കുള്ള ഗൈഡില്‍ മറ്റ് പശ്ചാത്തല വിവരങ്ങളും ഭൂപടങ്ങളും കൊച്ചിയുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്രപരമായ ചോദ്യങ്ങളും നല്‍കിയിരിക്കുന്നു. കൊച്ചിയുടെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ വിശദാംശങ്ങള്‍, ജനസംഖ്യ, ജുതത്തെരുവ് തുടങ്ങിയ എല്ലാ വിവരങ്ങളും പാഠ്യപദ്ധതിയിലുണ്ട്.

എഴുത്തുകാരനും കലാകരനുമായ ലൈയ്ന്‍ ഡ്രൈഡെനാണ് ഇത് തയ്യാറാക്കിയത്. നീണ്ട ഗവേഷണത്തിന് ശേഷമാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+