ലാ ബെല്ലാ രാജന്‍ അറസ്റില്‍
കോഴിക്കോട്: ലാ ബെല്ലാ ഫൈനാന്‍സിയേഴ്സ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ ലാ ബെല്ലാ രാജനെ അറസ്റ് ചെയ്തു.
ഈ പണമിടപാട് സ്ഥാപനം വഴി കോടികള്‍ വെട്ടിച്ച് മുങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അദ്ദേഹത്തെ അറസ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്ഐ എസ്.കെ. നന്ദനനും സംഘവും രാജനെ അറസ്റ് ചെയ്തത്.
1986 മുതല്‍ 88 വരെയുള്ള കാലഘട്ടത്തിലാണ് ലാ ബെല്ലാ ഫൈനാന്‍സിയേഴ്സ് ജനങ്ങളില്‍ നിന്നും കോടികള്‍ പിരിച്ചത്. നേരത്തെ രാജന്‍ തുടങ്ങിയ ലാ ബെല്ലാ പബ്ലിഷേഴ്സ് എന്ന പ്രസിദ്ധീകരണ സ്ഥാപനവും വിവാദത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.












Click it and Unblock the Notifications