കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കൗണ്‍സില്‍ ലോ കോളെജ് തുടങ്ങുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ബാര്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റഡീസ് അഞ്ച് വര്‍ഷത്തെ എല്‍ എല്‍ ബി കോഴ്സ് തുടങ്ങുന്നു.

ബി എ- എല്‍ എല്‍ ബി ( ഓണേഴ്സ്) ആയിരിയ്ക്കും ഇവിടെ നിന്ന് നല്‍കുന്ന ബിരുദം. 2002 നവംബര്‍ മധ്യത്തോടെ കോഴ്സ് ആരംഭിക്കും. സാമ്പ്രദായിക രീതിയിലുള്ള ലോ കോളെജുകളില്‍ പഠിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് യാതൊരു ഗുണവും ചെയ്യുന്നില്ലെന്നും അഭിഭാഷകര്‍ക്ക് പകരം നിയമവിദ്യാര്‍ഥികളെ മാത്രമേ ഉണ്ടാക്കുന്നുള്ളൂവെന്നും കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എസ്. ഗോപകുമാരന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്‍സ്റിറ്റ്യൂട്ടിന് സര്‍വകലാശാലയുടെ പദവി നല്‍കണമെന്നും ലോ സ്കൂളിനായി 20 ഏക്കര്‍ ഭൂമി അനുവദിക്കണമെന്നും ബാര്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആദ്യ രണ്ട് വര്‍ഷം കലൂര്‍ ബോയ്സ് സ്കൂളില്‍ കോളെജ് പ്രവര്‍ത്തിയ്ക്കും.

തുടക്കത്തില്‍ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ 50 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. ഓരോ വര്‍ഷവും 25,000 രൂപയാണ് വിദ്യാര്‍ഥികള്‍ നല്‍കേണ്ട ഫീസ്.

സ്വയംഭരണ കോളജ് എന്ന നിലയില്‍ കൊച്ചി സര്‍വകലാശാല ലോ സ്കൂളിന് അംഗീകാരം നല്‍കാന്‍ ഒരുക്കമാണെന്ന് അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് ആദ്യമായി ബാര്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ ലോ കോളജ് ആരംഭിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X