ലോഡ്ഷെഡിംഗ് ഒരു മണിക്കൂറാക്കും
തിരുവനന്തപുരം: ലോഡ് ഷെഡിംഗ് സമയം ഒരു മണിക്കൂറാക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ പ്രത്യേക യോഗം ശുപാര്‍ശ ചെയ്തു.
നഗരപ്രദേശങ്ങളിലും ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താനാണ് ശുപാര്‍ശ. ഇപ്പോഴുള്ളഅര മണിക്കൂര്‍ ലോഡ് ഷെഡിംഗ് കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍ ഒഴികെയുള്ള പ്രദേശങ്ങളിലാണ്.
ജലവൈദ്യുതോത്പാദനം 1.1 കോടി യൂണിറ്റായി കുറയ്ക്കാന്‍ തീരുമാനമായി. ജലസംഭരണികളില്‍ വെള്ളം കുറവായതിനാലാണ് ഈ തീരുമാനം.
ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ താപവൈദ്യുതി വാങ്ങാന്‍ ആവശ്യമായ 77 കോടി രൂപ എങ്ങനെ വഹിക്കുമെന്നതിനെ പറ്റി സര്‍ക്കാരിന്റെ തീരുമാനമുണ്ടാവണമെന്ന് ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു.
ജലവൈദ്യുതി ഉത്പാദനം 1.1 കോടി യൂണിറ്റാക്കുമ്പോള്‍ ദിവസം 70 മുതല്‍ 80 വരെ ലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാവും. ലോഡ്ഷെഡിംഗ് ഒരു മണിക്കുറാക്കുന്നതോടെ 10 ലക്ഷം യൂണിറ്റിന്റെ കുറവ് നികത്താനാവും. ബാക്കി വേണ്ട വൈദ്യുതിയാണ് താപവൈദ്യുതിയായി വാങ്ങുന്നത്.












Click it and Unblock the Notifications