മാക്ട തിരഞ്ഞെടുപ്പ് വിവാദത്തിലേയ്ക്ക്
മലയാളം സിനി ടെക്നിഷ്യന്‍സ് അസോസിയേഷന്റെ (മാക്ട) ഭാരവാഹി തിരഞ്ഞെടുപ്പ് വിവാദത്തിലേയ്ക്ക്.
കെ ജി ജോര്‍ജ്ജ് നേതൃത്ത്വം നല്‍കുന്ന പാനലിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ ശ്രീകുമാരന്‍ തമ്പിയുടെ നേതൃത്ത്വത്തില്‍ മറ്റൊരു പാനല്‍ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആ പാനലിന് മത്സരിയ്ക്കുന്നതില്‍ നിന്ന് അയോഗ്യത കല്പിച്ചതാണ് പുതിയ പ്രശ്നത്തിന് കാരണം.
ശ്രീകുമാരന്‍ തമ്പിയുടെ പാനല്‍ ഇതിനെതിരെ കോടതിയില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്. ഈ പാനലിന്റെ പത്രിക തള്ളിയതിനാല്‍ കെ ജി ജോര്‍ജ്ജിന്റെ പാനലിന് ഭരണം കിട്ടും.
ഇതനുസരിച്ച് കെ ജി ജോര്‍ജ്ജ് ചെയര്‍മാന്ും സി ബി മലയില്‍ ജനറല്‍ സെക്രട്ടറിയുമായി. ഫാസില്‍, പി ജി വശ്വംഭരന്‍ എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍. രാമചന്ദ്രബാബു, ഷിബു ചക്രവര്‍ത്തി എന്നിവര്‍ സെക്രട്ടറിമാരും ലാല്‍ ഖജാന്‍ജിയുമാണ്. 12 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.
വിമതവിഭാഗം സമര്‍പ്പിച്ച പാനല്‍ സാങ്കേതിക കാരണങ്ങളാലാണ് തള്ളിയത്. മാക്ട ഭരണഘടന പ്രകാരം അംഗങ്ങളെ നാലായി തിരിച്ചിട്ടുണ്ട്. 20 പേരുള്‍പ്പെട്ട ഭരണസമിതിയിലേയ്ക്ക് പത്രിക സമര്‍പ്പിക്കുമ്പോള്‍ നാല് വിഭാഗങ്ങളില്‍നിന്നും നിശ്ചിത പ്രതിനിധികള്‍ ഉണ്ടാകണമെന്നാണ് വ്യവസഥ. വിമതര്‍ സമര്‍പ്പിച്ച പാനലില്‍ ഈ വ്യവസഥ പാലിക്കാത്തതിനാലാണ് വരണാധികാരിയായ ഡോ. സെബാസ്റ്യന്‍ പോള്‍ പത്രികകള്‍ തള്ളിയത്.












Click it and Unblock the Notifications